My Future Fund: ശമ്പളത്തിൽ നിന്ന് പുതിയ Pension Deduction അറിയാമോ?
My Future Fund - the new pension auto-enrolment deducted from your payslip
2026 ജനുവരി 1 മുതൽ അയർലണ്ടിൽ MyFutureFund എന്ന പുതിയ auto-enrolment retirement savings scheme ആരംഭിച്ചു. നിലവിൽ payroll വഴി qualifying pension contribution ഇല്ലാത്ത eligible employees-നെ ഈ പദ്ധതിയിൽ automatic ആയി enrol ചെയ്യും.
23 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരും, എല്ലാ employments-ലുമായി വർഷത്തിൽ €20,000-ന് മുകളിൽ gross income ഉള്ളവരും, payroll വഴി pension contribution നടത്താത്തവരുമാണ് സാധാരണയായി MyFutureFund-ലേക്ക് automatic ആയി enrol ചെയ്യപ്പെടുക.
2026 മുതൽ employee contribution 1.5% ആണ്. ഇത് നിങ്ങളുടെ gross pay അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. Contribution amount payroll വഴി നിങ്ങളുടെ take-home/net pay-ൽ നിന്ന് deduct ചെയ്യും. Employer-ഉം അതേ 1.5% match ചെയ്യും. കൂടാതെ State ഓരോ €3 employee contribution-നും €1 എന്ന നിരക്കിൽ, അതായത് 0.5%, top-up നൽകും.
ഉദാഹരണത്തിന്, വർഷത്തിൽ €50,000 gross salary ഉള്ള ഒരാൾക്ക് 2026-ൽ 1.5% employee contribution എന്നത് €750 വർഷത്തിൽ, അല്ലെങ്കിൽ ഏകദേശം €62.50 പ്രതിമാസം ആയിരിക്കും. Employer മറ്റൊരു €750 നൽകുകയും State €250 top-up നൽകുകയും ചെയ്യും. അതായത് investment returns കണക്കാക്കുന്നതിന് മുമ്പ് ആ വർഷം fund-ലേക്ക് മൊത്തം €1,750 എത്തും.
MyFutureFund contribution rates ഓരോ മൂന്ന് വർഷം കൂടുമ്പോഴും വർധിക്കും. 2029–2031 കാലയളവിൽ employee-യും employer-യും 3% വീതവും, State 1% top-up-ഉം നൽകും. 2032–2034 കാലയളവിൽ ഇത് 4.5% + 4.5% + 1.5% ആയും, 2035 മുതൽ 6% + 6% + 2% ആയും ഉയരും.
Contributions കണക്കാക്കുമ്പോൾ ഒരു വർഷത്തിൽ €80,000 വരെ gross earnings മാത്രമാണ് പരിഗണിക്കുന്നത്. €80,000 threshold എത്തിക്കഴിഞ്ഞാൽ, ആ വർഷത്തേക്ക് employee, employer, State എന്നിവയിൽ നിന്നുള്ള കൂടുതൽ MyFutureFund contributions ഉണ്ടാകില്ല.
MyFutureFund-ൽ enrol ചെയ്താൽ ആദ്യത്തെ ആറ് മാസം mandatory participation period ആണ്. അതിന് ശേഷം, ഏഴാം മാസത്തിലും എട്ടാം മാസത്തിലും opt-out ചെയ്യാനുള്ള അവസരം ലഭിക്കും. Opt-out ചെയ്താൽ നിങ്ങൾ വ്യക്തിപരമായി നൽകിയ contributions refund ചെയ്യും. എന്നാൽ employer നൽകിയ contributions-ഉം State top-up-ഉം refund ചെയ്യാതെ നിങ്ങളുടെ MyFutureFund savings pot-ൽ തന്നെ തുടരും.
Opt-out ചെയ്താൽ അതോടെ permanent ആയി scheme-ൽ നിന്ന് പുറത്താകില്ല. നിങ്ങൾ ഇപ്പോഴും eligibility criteria പാലിക്കുന്നുണ്ടെങ്കിൽ, രണ്ട് വർഷത്തിന് ശേഷം automatic ആയി വീണ്ടും enrol ചെയ്യും. അതിന് മുമ്പ് തന്നെ വേണമെങ്കിൽ voluntary ആയി re-enrol ചെയ്യാനും കഴിയും.
ഒരു പ്രധാന കാര്യം കൂടി: ആദ്യത്തെ ആറ് മാസത്തെ mandatory participation period കഴിഞ്ഞാൽ, opt-out ചെയ്യാതെ തന്നെ MyFutureFund contributions താൽക്കാലികമായി suspend ചെയ്യാനുള്ള സൗകര്യമുണ്ട്. Suspension കുറഞ്ഞത് 12 മാസവും പരമാവധി രണ്ട് വർഷവും ആയിരിക്കും. Suspension കാലയളവിൽ contributions നിർത്തിവെക്കും, എന്നാൽ ഇതിനകം fund-ൽ ഉള്ള savings നിക്ഷേപമായി തുടരുകയും ചെയ്യും. രണ്ട് വർഷത്തിനുള്ളിൽ വീണ്ടും re-enrol ചെയ്തില്ലെങ്കിൽ, eligibility തുടരുന്ന സാഹചര്യത്തിൽ automatic ആയി re-enrol ചെയ്യും.
നിങ്ങളുടെ MyFutureFund account-ന്റെ നിലവിലെ balance, നിങ്ങളുടെ contributions, employer contributions, State top-up എന്നിവ MyFutureFund Participant Portal വഴി പരിശോധിക്കാം. Portal വഴി investment plan പരിശോധിക്കാനും opt-out, suspension, re-enrolment തുടങ്ങിയ കാര്യങ്ങൾ manage ചെയ്യാനും കഴിയും. Portal access ചെയ്യാൻ verified MyGovID account ആവശ്യമാണ്.
MyFutureFund ഒരു വ്യക്തിഗത retirement savings pot ആയതിനാൽ, നിങ്ങൾ ജോലി മാറിയാലും ഈ savings നിങ്ങളോടൊപ്പം തുടരും. പുതിയ employer-ന്റെ pension scheme-ലേക്ക് മാറേണ്ടതില്ല; MyFutureFund account നിങ്ങളുടെ പേരിൽ തന്നെ തുടരും.
MyFutureFund-ൽ ശേഖരിക്കുന്ന പണം സാധാരണയായി State Retirement age ആയ 66 വയസ്സിൽ drawdown ചെയ്യാൻ കഴിയും.
നിങ്ങളുടെ payslip-ൽ MyFutureFund employee contribution കാണുന്നുണ്ടോ എന്ന് പരിശോധിക്കാം. നിങ്ങൾ eligible ആണെന്ന് കരുതുന്നുണ്ടെങ്കിലും deduction കാണുന്നില്ലെങ്കിൽ, ആദ്യം നിങ്ങളുടെ employer/payroll team-നോട് പരിശോധിക്കുന്നത് നല്ലതാണ്.
കുറിപ്പ്: ഇത് പൊതുവായ വിവരങ്ങൾ മാത്രമാണ്, സാമ്പത്തിക ഉപദേശം അല്ല. MyFutureFund-ന്റെ ഏറ്റവും പുതിയ നിയമങ്ങളും contribution rates-ഉം eligibility rules-ഉം അറിയാൻ ഔദ്യോഗിക MyFutureFund website-യും gov.ie-യും പരിശോധിക്കുക.